കോവിഡ് കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കരുതൽ ഡോസ് (മൂന്നാം ഡോസ്/ബൂസ്റ്റർ ഡോസ്) വിതരണം തിങ്കളാഴ്ച മുതൽ. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കരുതൽ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാർഗരേഖ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കും.

ഓൺലൈൻ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. രണ്ട് ഡോസ് എടുത്തവരാണ് കരുതൽ ഡോസിന് അർഹരായവർ. ഇവർ നേരത്തേ തന്നെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായതിനാലാണ് വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. അർഹരായവർക്ക് നേരിട്ടോ ഓൺലൈൻ വഴിയോ അപ്പോയിൻമെന്‍റ് എടുക്കാം. 

Tags:    
News Summary - precautionary-dose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.