പ്രവാസി ദിവസ്​ രണ്ടു​ വർഷത്തിലൊരിക്കൽ മാത്രം

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ഇ​നി  ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ആ​ഘോ​ഷി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. നി​ല​വി​ൽ എ​ല്ലാ വ​ർ​ഷ​വും പ്ര​വാ​സി ദി​വ​സ്​ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. പ്ര​വാ​സി ദി​ന ആ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി വി​ഷ​യാ​ധി​ഷ്​​ഠി​ത ച​ർ​ച്ച​ക​ൾ വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ വ്യ​ക്​​ത​മാ​ക്കി.

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും നി​ന്നു​ള്ള ​12 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ക. രാ​ജ്യ​ത്തു​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ആ​ളു​ക​ൾ പോ​കു​ന്ന​തി​​​െൻറ കാ​ര​ണ​വും വി​ദേ​ശ​ത്തെ ജീ​വി​ത നി​ല​വാ​ര​വും അ​നു​ഭ​വ​വും മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കും.

അ​ടു​ത്ത വ​ർ​ഷം, വാ​രാ​ണ​സി​യി​ലാ​ണ്​ പ്ര​വാ​സി ദി​വ​സ്​ ആ​ഘോ​ഷം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ന്​ മു​ന്നോ​ടി​യാ​യി 10​ സെ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Bharatiya Divas Conduct Every Two Year; Sushma Swaraj -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.