കോൺഗ്രസ്​ ഭരിക്കുന്നിടത്ത്​ എൻ.ആർ.സിക്കെതിരെ നിലപാടെടുക്കൂ രാഹുലിനോട്​ പ്രശാന്ത്​ കിഷോർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയെ വിമർശിച്ച്​ ജനതാദൾ(യു) വൈസ്​ പ്രസിഡൻറ്​ പ്രശാന്ത്​ കിഷോർ. കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ ഉറച്ച നിലപാട്​ കൈക്കൊള്ളണമെന്ന്​ അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ്​ പ്രശാന്ത്​ കിഷോർ ഇക്കാര്യം ആവശ്യപ്പെട്ടത്​.

കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് സംസ്ഥാന​ അധ്യക്ഷൻമാരെ​െകാണ്ട്​ ഔദ്യോഗികമായി പറയിപ്പിക്കാൻ രാഹുൽ തയാറാവു​േമാ എന്ന്​ അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

‘സി.എ.എക്കും എൻ.ആർ.സിക്കുമെതിരെയുള്ള പോരാട്ടത്തിൽ പങ്കു ചേർന്ന രാഹുൽ ഗാന്ധിക്ക്​ നന്ദി. പൊതുജന പ്രതിഷേധത്തിനപ്പുറം എൻ.ആർ.സി നിർത്തിവെക്കുന്നതായി സംസ്ഥാനങ്ങൾ പ്രഖ്യാപിക്കണം. കോൺഗ്രസ്​ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി ഉണ്ടാവില്ലെന്ന്​ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസ്​ ​അധ്യക്ഷൻമാരെ താങ്കൾ ബോധ്യപ്പെടുത്തണമെന്നും പ്രശാന്ത്​ കിഷോർ ട്വീറ്റ്​ ചെയ്​തു.

പ്രശാന്ത്​ കിഷോറി​​​െൻറ ശക്തമായ എതിർപ്പാണ് ബി.ജെ.പി സഖ്യകക്ഷിയായിരുന്നിട്ടും​ എൻ.ആർ.സിയെ തള്ളിപ്പറയുന്നതിലേക്ക് ജെ.ഡി.യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാറിനെ​ നയിച്ചത്​.

Tags:    
News Summary - Prashant Kishor's Nudge To Rahul Gandhi On NRC -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.