റഫാൽ അഴിമതി അന്വേഷിക്കുമെന്ന ഭയമാണ് അലോക് വർമയെ മാറ്റിയത് -പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: റഫാൽ അഴിമതി അന്വേഷിക്കുമെന്ന ഭയമാണ് അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേസ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം അലോക് വർമയെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും ഭൂഷൺ തീരുമാനിച്ചിട്ടുണ്ട്.

അഴിമതികേസിലെ അന്വേഷണത്തിൽ നിന്ന് അസ്താനയെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാറിന്‍റെ നിർദേശം. റഫാൽ അഴിമതി കേസിൽ അന്വേഷണം നടത്തുന്നതിനും വർമ താൽപര്യപ്പെട്ടിരുന്നു. താനും അരുൺ ഷൂരിയും യശ്വന്ത് സിൻഹയും റഫാലിൽ പരാതി നൽകിയിരുന്നു. വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

അതേസമയം, സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ചോദ്യം ചെയ്ത് അലോക് കുമാർ വർമ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - Prashant Bhushan CBI Chief Alok Verma Appointment-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.