പ്രശാന്ത്​ ഭൂഷണ്​​ പുനഃപരിശോധന ഹരജി നൽകാം; വാദം കേൾക്കൽ മാറ്റില്ല -സുപ്രീംകോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത്​ ഭൂഷണ്​​ പുനഃപരിശോധന ഹരജി പിന്നീട്​ നൽകാമെന്ന്​ സുപ്രീംകോടതി. പുനഃപരിശോധന ഹരജി നൽകാനുള്ള അദ്ദേഹത്തി​െൻറ അവകാശത്തെ സുപ്രീംകോടതി നിരാകരിക്കില്ലെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര പറഞ്ഞു.

കേസിൽ പുനഃപരിശോധന ഹരജി നൽകാൻ അവകാശമുണ്ടെന്നും അതിനാൽ ശിക്ഷ വിധിക്കാനുള്ള വാദം മാറ്റിവെക്കണമെന്നും പ്രശാന്ത്​ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, കേസിലെ ശിക്ഷാവിധിയിലെ വാദം മാറ്റിവെക്കാനാവില്ലെന്ന്​ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച്​ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേക്കെതിരെ പ്രശാന്ത്​ ഭൂഷൺ ട്വിറ്ററിൽ നടത്തിയ പരാമർശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. ഇതിൽ ശിക്ഷവിധിക്കാനുള്ള വാദമാണ്​ കോടതിയിൽ തുടങ്ങിയത്​. കോടതിയലക്ഷ്യത്തിന്​ പരമാവധി ആറ്​ മാസം തടവാണ്​ ശിക്ഷ. 

Tags:    
News Summary - Prashant Bhushan asks Supreme Court to defer hearing on his sentence in contempt case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.