അറസ്​റ്റിലായ ഉമർഖാലിദിന്​ പിന്തുണയുമായി പ്രകാശ്​രാജും സ്വരഭാസ്​കറും

ഡൽഹി കലാപത്തിൻെറ പേരിൽ ഗൂഡാലോചനക്കുറ്റം ആരോപിച്ച്​ യു.എ.പി.എ ചുമത്തി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിന്​ പിന്തുണയുമായി അഭിനേതാക്കളും ആക്​റ്റിവിസ്​റ്റുകളുമായ പ്രകാശ്​ രാജും സ്വര ഭാസ്​കറും രംഗത്ത്​.

നാണക്കേടെന്നാണ്​ അറസ്​റ്റ്​ നടപടിയെ പ്രകാശ്​രാജ്​ വിശേഷിപ്പിച്ചത്​. എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുന്നതിനെതിരെ ഇപ്പോൾ നമ്മൾ ശബ്​ദം ഉയർത്തിയില്ലെങ്കിൽ പിന്നീട്​ നമുക്ക്​ ലജ്ജിക്കേണ്ടിവരുമെന്ന്​ അ​ദ്ദേഹം പറഞ്ഞു.

എന്നുമുതലാണ് തെരുവിലെ സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തില്‍ കുറ്റമായതെന്നും സമരങ്ങൾ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്ന ​പോസ്റ്റര്‍ പ്രകാശ്​രാജ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചു. സ്​റ്റാൻറ്​ വിത്ത്​ ഉമർഖാലിദ്​ എന്ന തലക്കെട്ടിലുള്ള പോസ്​റ്ററാണ്​ പ്രകാശ്​ രാജ്​ പങ്കുവെച്ചത്​.

Full View

ഫ്രീ ഉമർഖാലിദ്​ എന്ന തലക്കെട്ടിലുള്ള പോസ്​റ്ററാണ്​ സ്വര ഭാസ്​കർ ട്വിറ്ററിൽ പങ്കുവെച്ചത്​. പതിനായിരക്കണക്കിന്​ ആളുകളാണ്​ ഈ ട്വീറ്റ്​ ലൈക്ക്​ ചെയ്​തിട്ടുള്ളത്​.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ചയാണ്​ പൊലീസ് അറസ്റ്റ് ചെയ്​തത്​. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. 

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.

അതേസമയം, തനിക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കമുണ്ടെന്നും ഇതിനായി കള്ളമൊഴി നൽകാൻ പൊലീസ്​ പലരെയും നിർബന്ധിക്കുന്നുണ്ടെന്നും കാണിച്ച്​ ഉമർഖാലിദ്​ നേരത്തെ ​പൊലീസ്​ കമ്മീഷണർക്ക്​ കത്ത്​ നൽകിയിരുന്നു. ഈ കത്തിൽ പൊലീസ്​ നടപടി ഒന്നും എടുത്തിരുന്നില്ല.  സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്കെതിരെയും ഡൽഹി കലാപത്തിൻെറ ഗൂഡാലോചന കുറ്റം ഡൽഹി പൊലീസ്​ ചാർത്തിയിട്ടുണ്ട്​.

Tags:    
News Summary - prakash raj and swara bhasker stand with umar khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.