Posted On
date_range Updated On
date_range കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറിെൻറ മാതാവ് അന്തരിച്ചു
ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവശേഷിമന്ത്രി പ്രകാശ് ജാവേദ്കറിെൻറ മാതാവ് രജനി ജാവേദ്കർ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പൂനെയിൽ സില പരിഷത്ത് സ്കൂളിലെ പ്രൈമറി ക്ളാസ് അധ്യാപികയായിരുന്നു രജനി ജാവേദ്കർ. പ്രകാശ് ജാവേദ്കറിനെ കൂടാതെ മറ്റൊരു മകനും മകളുമുണ്ട്.
സംസ്കാരം അഞ്ചുമണിയോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.