Posted On
date_range Updated On
date_range പ്രഞ്ജ സിങ് ഠാക്കൂർ പ്രതിരോധ മന്ത്രാലയത്തിെൻറ ഉപദേശക സമിതി അംഗം
ന്യൂഡൽഹി: മലേഗാവ് സ്ഫോടനകേസ് പ്രതിയായ ബി.ജെ.പി എം.പി പ്രഞ്ജ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയ ഉപദേശക സമിതി അംഗമായി ശിപാർശ ചെയ്തത് വിവാദമാകുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പാർലമെൻററി ഉപദ േശക സമിതിയിലെ 21 അംഗങ്ങളിൽ ഒരാളായാണ് പ്രഞ്ജ സിങ്ങിനെ ശിപാർശ ചെയ്തിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിെൻറ പാർലമെൻററി ഉപദേശക സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ് അബ്ദുല്ലയെയും ശരദ് പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രഞ്ജ സിങ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
മലേഗാവ് സ്ഫോടനകേസ് പ്രതിയായ പ്രഞ്ജ സിങ്ങിന് ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.