എയർ ഇന്ത്യ അഴിമതി കേസിൽ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ

ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻ.സി.പി (അജിത് പവാർ) വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാറിന്‍റെ കാലത്ത് ഉയർന്ന ആരോപണത്തിന്‍റെ പേരിലുള്ള അന്വേഷണമാണ് സി.ബി.ഐ അവസാനിപ്പിച്ചത്.

ഏഴ് വർഷം നീണ്ട കേസിലാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകിയത്. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന റിപ്പോർട്ട് തള്ളി വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വിമാനങ്ങൾ പാട്ടത്തിനെടുത്തുവെന്നായിരുന്നു ആരോപണം.

2017 മേയിൽ രജിസ്റ്റർ ചെയ്ത കേസിൽ വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയിലെയും നിരവധി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നു.

Tags:    
News Summary - Praful Patel clean chit in Air India scam case; The investigation was completed by the CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.