പ്രദീപ് സിങ് ഖരോല പുതിയ എയർ ഇന്ത്യ ചെയർമാൻ

ന്യൂഡൽഹി: എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രദീപ് സിങ് ഖരോലയെ  നിയമിച്ചു. നിലവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടറായാണ് അദ്ദേഹം.

കർണാടക കേഡറിലെ ഐ.എ.എസ് ഓഫീസറായ ഖരോല രാജീവ് ബൻസാലിന് പകരമാണ് എയർ ഇന്ത്യ തലവനാകുന്നത്. കഴിഞ്ഞ മൂന്നുമാസമായി എയർ ഇന്ത്യയുടെ ഇടക്കാല സി.എം.ഡിയായി സേവനം അനുഷ്ടിക്കുകയായിരുന്നു രാജീവ് ബൻസാൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമരൂപം തയ്യാറാക്കുന്ന സമയത്താണ് പുതിയ സി.എം.ഡി എത്തുന്നത്.

Tags:    
News Summary - Pradeep Singh Kharola Appointed New Air India CMD -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.