കൊൽക്കത്തയിൽ അമിത്​ ഷായെ വരവേൽക്കുന്നത്​ ‘ഗോ ബാക്ക്​’ പോസ്​റ്റുകൾ

കൊൽക്കത്ത: പശ്​ചിമബംഗാളിൽ എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ വരവേൽക്കുന്നത്​ ഗോ ബാക്ക്​ പോസ്​റ്റുകൾ. കൊൽക്കത്തയിൽ റാലിക്കെത്തുന്ന അമിത്​ ഷാ തിരികെ പോകണമെന്ന്​ ആവശ്യപ്പെട്ടുള്ള പോസ്​റ്ററുകളാണ്​ നഗരത്തിൽ നിറയുന്നത്​. ബംഗാളിനെതിരെ നിലപാടെടുക്കുന്ന പാർട്ടിയാണ്​ ബി.ജെ.പിയെന്നും പോസ്​റ്ററുകളിൽ പറയുന്നു.

നേരത്തെ അമിത്​ ഷായുടെ റാലിക്ക്​ ബംഗാൾ സർക്കാർ അനുമതി നിഷേധിക്കുന്നുവെന്ന്​ ബി.ജെ.പി ആരോപണം ഉയർത്തിയിരുന്നു. എന്നാൽ അനുമതി ഇല്ലെങ്കിലും പശ്​ചിമബംഗാളിൽ റാലി നടത്തുമെന്ന്​ അമിത്​ ഷാ അറിയിച്ചിരുന്നു. 

റാലിക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ അനുമതി കൊടുത്തിരുന്നുവെന്ന്​ പിന്നീട്​ ബംഗാൾ സർക്കാർ വ്യക്​തമാക്കി. രാഷ്​ട്രീയപ്രേരിതമായാണ്​ റാലിക്ക്​ അനുമതി നിഷേധിച്ചുവെന്ന്​ ബി.ജെ.പി ആരോപിക്കുന്നതെന്നും പശ്​ചിമബംഗാൾ സർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Posters of go back BJP pop up in Kolkata ahead of Amit Shah's rally-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.