Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വൈറലായി ബി.ജെ.പി ആസ്ഥാനത്തെ പോസ്റ്റർ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുേമ്പാൾ ശ്രദ്ധ നേടുകയാണ് ബി.ജെ.പി ആസ്ഥാനത്ത് ഉയർത്തി യ പോസ്റ്റർ. വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം നിരാശരും എന്നെഴുതിയ പോസ്റ്ററാണ് ബി.ജെ.പി ആസ്ഥാനത്ത് ഉയർത്തിയിരിക്കുന്നത്.
ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന അമിത് ഷായുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റർ. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുേമ്പാഴും ബി.ജെ.പിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് ആളനക്കമില്ല.
എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഡൽഹിയിൽ പുറത്ത് വന്നിരിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ അധികാരം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.