പൂഞ്ച് ഭീകരാക്രമണം: മൊഴിയെടുക്കാൻ വിളിപ്പിച്ചയാൾ വിഷം കഴിച്ച് മരിച്ചു

പൂഞ്ച്/ജമ്മു: ഭട്ട ദുരിയൻ ഹൈവേയിൽ സൈനിക വാഹനത്തിനുനേരെ ഗ്രനേഡെറിഞ്ഞ് അഞ്ച് ജവാന്മാർ മരിച്ച സംഭവത്തിൽ മൊഴിയെടുക്കാനായി പൊലീസ് വിളിപ്പിച്ച സമീപവാസി വിഷം കഴിച്ച് മരിച്ച നിലയിൽ. 35കാരനായ മു​ഖ്താർ ഹുസൈൻ ഷായാണ് മരിച്ചത്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഇദ്ദേഹം അസ്വസ്ഥനായിരുന്നെന്ന് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് വീട്ടിൽവെച്ച് മുഖ്താർ വിഷം കഴിച്ചത്. രജൗരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഭീകരാക്രമണത്തിൽ മുഖ്താറിന് പങ്കില്ലെന്ന് അധികൃതർ പറഞ്ഞു. സമീപവാസികളിൽനിന്ന് മൊഴിയെടുക്കുന്നതിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.

60 പേർ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലാണ്. തിരച്ചിൽ ഊർജിതമാണെങ്കിലും ഭീകരാക്രമണത്തിലെ പ്രതികളെ പിടികൂടാനായിട്ടില്ല. ഭീകരർക്ക് സഹായം ചെയ്തതായി കസ്റ്റഡിയിലുള്ള ഒരാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. 

Tags:    
News Summary - Poonch attack: Man dies by consuming poison after police summon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.