ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിനുശേഷവും ഔദ്യോഗികവസതി ഒഴിയാതെ പുതുച്ചേരി സർവകലാശാല വൈസ് ചാൻസലർ ഗുർമീത് സിങ്.
പലതവണ നോട്ടീസ് അയച്ചിട്ടും വസതി ഒഴിയാൻ ഗുർമീത് സിങ് തയാറായിട്ടില്ലെന്ന് വ്യക്തമാക്കിയ ഡൽഹി സർവകലാശാല അധികൃതർ ഇനിയും ഒഴിഞ്ഞില്ലെങ്കിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമ്പതാം തവണയും നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്രകാലം വസതി ഒഴിയാതിരുന്നതിനാൽ 23 ലക്ഷം രൂപ പിഴയായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
അതേസമയം, വിരമിച്ചത് കോവിഡ് കാലത്തായതിനാലാണ് വസതി ഒഴിയാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞ ഗുർമീത് സിങ് തനിക്ക് അർഹമായ 50 ലക്ഷത്തിലേറെ രൂപ സർവകലാശാല നൽകാനുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.