അനന്ത സപല്യ
Posted On
date_range Updated On
date_range ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചിൽ കത്തിക്കുത്തിൽ കലാശിച്ചു
മംഗളൂരു: ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചിൽ കത്തിക്കുത്തിൽ കലാശിച്ചു. മംഗളൂരു ബോളാറിൽ ബാർബർ ഷോപ്പ് നടത്തുന്ന എഡ്വിൻ വിനയ് കുമാറിനെ (65) നെഞ്ചിൽ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബണ്ട്വാൾ ബരിമറയിലെ അനന്ത സപല്യയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ നിന്ന് വർഷങ്ങൾ മുമ്പ് മംഗളൂരുവിലെത്തി ബോളാറിൽ ഗവ. സ്കൂളിനടുത്ത് കാന്തി ഹെയർ ഡ്രസസ് എന്ന സ്ഥാപനം നടത്തുകയാണ് എഡ്വിൻ. ബാർബർ ഷോപ്പിൽ വന്ന അക്രമിയും എഡ്വിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞു.
ഭിന്ന ആശയക്കാരായ ഇരുവരും തമ്മിൽ നടന്ന സംസാരത്തിനിടയിൽ അനന്ത പുറത്തേക്ക് പോയി. വീട്ടിൽ നിന്ന് കത്തിയുമായി വന്ന പ്രതി എഡ്വിന്‍റെ നെഞ്ചിൽ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.