ബോംബെ സലിം എന്ന സലീം ഷേക്ക്
ബംഗളൂരു: ക്രിമിനൽകേസ് പ്രതിക്ക് ഭാര്യയെ കാണിക്കാൻ തൊപ്പിയും യൂണിഫോമും കൊടുത്ത പൊലീസുകാരന് സസ്പെൻഷൻ. ബംഗളുരു ഗോവിന്ദപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സെനാര ആണ് ഈ അവിവേകം കാണിച്ച് പിടിയിലായത്.
0 ലേറെ കേസുകളിൽ പ്രതിയായ ബേംബെ സലിം എന്നറിയപ്പെടുന്ന സലീം ഷേക്കിനാണ് പൊലീസുകാരൻ തന്റെ ഔദ്യേകഗിക യൂനിഫോമും തൊപ്പിയും തമാശ കാണിക്കാനായി നൽകിയത്. പ്രതി പൊലീസ് യൂനിഫോമിട്ട് മൊബൈലിൽ ഫോട്ടോ എടുത്ത് ഭാര്യയെ കാണിക്കുകയായിരുന്നു.
ഇന്ദിരാ നഗർ പൊലീസ് ഒരു കേസിന്റെ ഭാഗമായി സി.സി ടി.വി പരിശോധിക്കുമ്പോഴാണ് ക്രിമിനിലിന്റെ വിക്രിയ ശ്രദ്ധയിൽപെട്ടത്. മറ്റൊരു മോഷണക്കേസിൽ ഇയാൾവീണ്ടും പ്രതിയായി. അത് ഇന്ദിരാനഗർ പൊലീസ് ആണ് അന്വേഷിച്ചത്. അതിനായി സലീമിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് വേഷമിട്ട സ്ക്രീൻഷോട്ട് കാണുന്നത്. ഇങ്ങനെയാണ് പൊലീസുകാരനും പ്രതിയാകുന്നത്.
അന്ന് സ്റ്റേഷനിൽ നിന്നിറങ്ങിയ പ്രതി പിന്നീട് മറ്റൊരു കേസിൽ പൂനയിൽ നിന്നാണ് പിടിയിലാകുന്നത്. നേരത്തെയുള്ള കേസിൽ അറസ്റ്റിലായ സലിമുമായി തൊണ്ടി മുതലെടുക്കാൻ ബംഗളൂരുവിന് പുറത്തുപോയ സമയത്ത് ഇവർ ഒരു ഹോട്ടലിൽ താമസിക്കുകയും അവിടവെച്ച് പ്രതി പൊലീസുകാരന്റെ യൂനിഫോം എടുത്തണിയുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.