ന്യൂഡൽഹി: വിരമിക്കുന്നതിന് തൊട്ടുമുൻപ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പൊലീസ് ഒാഫീസർ നൽകിയ വിവാദ കത്ത് പുറത്ത്. വിരമിക്കലിന് ശേഷം സർക്കാറിൽ പദവി ആവശ്യപ്പെട്ട് െഎ.പി.എസ് ഒാഫീസറായ സുര്യകുമാർ ശുക്ല നൽകിയ കത്താണ് പുറത്തായിരിക്കുന്നത്. പദവി നൽകുകയാണെങ്കിൽ ബി.ജെ.പിക്കായി പ്രവർത്തിക്കാമെന്നും സുര്യകുമാർ ശുക്ല വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജൂലൈ 23നാണ് സുര്യകുമാർ ശുക്ല യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുന്നത്. ആഗസ്റ്റ് 31നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുക. സംസ്ഥാന ആസൂത്രണ കമീഷനിലോ മലിനീകരണ നിയന്ത്രണ ബോർഡിലോ തനിക്ക് പദവി വേണമെന്നാണ് സുര്യകുമാറിെൻറ ആവശ്യം. അതേ സമയം, കത്ത് സംബന്ധിച്ച വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സുര്യകുമാർ തയാറായിട്ടില്ല. വിരമിച്ചതിന് ശേഷവും ഉദ്യോഗസ്ഥർ സർക്കാറിനായി ജോലി ചെയ്യുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ രാമക്ഷേത്രം നിർമാണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം നൽകി സുര്യകുമാർ വിവാദത്തിലായിട്ടുണ്ട്. ലഖ്നോ യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് രാമക്ഷേത്രം നിർമാണത്തിനായി മുന്നിട്ടിറങ്ങണമെന്ന് സുര്യകുമാർ ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.