യു.പിയിൽ പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊന്നു

ബിജ്നോർ: ഉത്തർപ്രദേശിലെ ബിജ്നോറിൽ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്തു കൊലപ്പെടുത്തി. മണ്ടാവർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഹ്റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർധ രാത്രിയിലായിരുന്നു സംഭവം. 

പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം പാതയോരത്തു നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി പരിക്കുകളുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൊലപാതകത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 

ജില്ല മജിസ്ട്രേറ്റ് ജഗത് രാജ്, എസ്.പി അതുൽ ശർമ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അക്രമികൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Police officer killed by unknown persons in Bijnor, utter pradesh india news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.