Posted On
date_range Updated On
date_range അൾവാറിലെ ആൾക്കൂട്ട കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ആൾവാറിൽ പശുകടത്തിെൻറ പേരിൽ അക്ബർ ഖാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികൾക്കെതിരെ െഎ.പി.സി 302ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആൾവാറിലെ രാംഗർ ഏരിയയിൽ വെള്ളിയാഴ്ച രാത്രിയാണ് പശുകടത്തിെൻറ പേരിൽ കൊലപാതകമുണ്ടായത്. ഹരിയാന സ്വദേശി അക്ബർ ഖാൻ എന്നയാളാണ് മർദനമേറ്റു മരിച്ചത്.
സ്വദേശമായ ഹരിയാനയിലെ കോൽഗ്നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ് അക്ബറിനെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.