ഗുണ്ടൂർ: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നേരെ ലാത്തിച്ചാർജ്. താമസ സ്ഥലത്ത് നിന്നും സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ചവർക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.
150ൽപരം പേർ സൈക്കിളിൽ നാട്ടിലേക്ക് പോകുകയായിരുന്നു. ഇവരെ കൃഷ്ണ-ഗുണ്ടൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൽവെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് മടങ്ങിപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത സാഹചര്യത്തിൽ ലാത്തി വീശുകയായിരുന്നു. തുടർന്ന് മുഴുവൻ പേരെയും അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ആന്ധ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേരെ തഡേപള്ളിയിലെ സ്വകാര്യ ക്ലബ്ബിലാണ് താമസിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.