ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ നവവധുവിനെ കൊലപ്പെടുത്തി കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളെ ഉത്തർപ്രദേശിലെ മീറതിൽ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്. ഏപ്രിൽ 27ന് ഗാസിയാബാദിൽ വിവാഹ ചടങ്ങിൽ പെങ്കടുത്ത് മുസഫർനഗറിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെയാണ് ആക്രമിച്ചത്. അക്രമത്തെ ചെറുത്ത യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച പ്രതികൾ കങ്കർ ഖേര മേഖലയിലുണ്ടെന്ന് വിവരം ലഭിച്ച യു.പി പൊലീസിെൻറ പ്രത്യേകസംഘം ഇവരെ വളയുകയായിരുന്നു.
എന്നാൽ, തങ്ങൾക്കുനേരെ വെടിവെച്ചപ്പോൾ തിരിച്ചടിച്ചപ്പോഴാണ് പ്രതികളായ നർസി, ധീരജ് എന്നിവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.