Posted On
date_range Updated On
date_range 764 സോപ്പ് കെയ്സുകളിലായി കടത്തിയ ഒമ്പതു കിലോ ഹെറോയിൻ പിടികൂടി
അസം: അസമിലെ കരിംഗഞ്ചിൽ ഒമ്പത് കിലോ ഹെറോയിൻ പിടികൂടി. സോപ്പ് കടത്തുന്ന ട്രക്കിൽ 764 കെയ്സുകളിലായാണ് ഹെറോയിൻ കടത്തിയിരുന്നത്. കരിംഗഞ്ച് റെയിൽവേസ്റേറഷന് സമീപം നാഷണൽ ഹൈവേ 37ൽ നിന്നാണ് ട്രക്ക് പിടികൂടിയത്.
മിസോറാം ആന്റ് കചർ ബി.എസ്.എഫ് ഏഴാം ബെറ്റാലിയനും കരിംഗഞ്ച് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.