'കഞ്ചാവ് വില്പനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു'

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കേസുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരി കിരൺ പ്രസാദ്. ഇതുവരെ 59 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. തമിഴ്നാട് ഡി.ജി.പി. സൈലേന്ദ്ര ബാബുവിന്റെ ഉത്തരവനുസരിച്ചാണ് പുതിയ നടപടി.

ജില്ലയിൽ നിലവിൽ 132 കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.  ഇതിൽ 235 പേരെ അറസ്റ്റ് ചെയ്തു. 91 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. 


Tags:    
News Summary - Police freeze assets of ganja peddlers, kin convicted in 2017 case in Theni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.