തൊഴിലാളികൾക്ക്​ ബസ്​: യോഗി സർക്കാറിനെതിര പ്രതിഷേധിച്ച യു.പി കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ

ആഗ്ര: ​പ​ലാ​യ​നം ചെ​യ്യു​ന്ന അ​ന്ത​ർ ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി ഏ​ർ​പ്പെ​ടു​ത്തി​യ ബ​സിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച യു.പി പി.സി.സി അധ്യക്ഷൻ അറസ്റ്റിൽ. അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര എസ്.പിയാണ് അറിയിച്ചത്.  

അജയ് കുമാർ ലല്ലുവിനെ കൂടാതെ വിവേക് ബൻസാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫത്തേഹ്പുർ സിക്രി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആഗ്ര-രാജസ്ഥാൻ അതിർത്തിയായ ഉഞ്ച നഗ്ലയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ലല്ലുവിനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. 

നേരത്തെ, പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങ്, യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു എന്നിവർക്കെതിരെ ലഖ്നോ ഹസ്രത് ഗഞ്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഞ​യാ​റാ​ഴ്​​ച ഉ​ത്ത​ർ​പ്ര​ദേ​ശ്​ അ​തി​ർ​ത്തി​യി​ൽ ത​യാ​റാ​ക്കി നി​ർ​ത്തി​യ 1,000 ബ​സു​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ യോ​ഗി സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, അ​തി​ർ​ത്തി​യി​ൽ നി​ർ​ത്തി​യ ബ​സു​ക​ളു​ടെ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക്​ നൂ​റ​ക​ണ​ക്കി​ന്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ ല​ഖ്​​​നോ​വി​ൽ എ​ത്താ​ൻ തൊ​ട്ടു​പി​റ​കെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ഇ​തി​നെ​തി​രെ ​​​​പ്രി​യ​ങ്ക​ഗാ​ന്ധി രം​ഗ​ത്തു​വ​ന്ന​തോ​ടെ യോ​ഗി പി​ന്മാ​റി. പി​ന്നീ​ട്​ ചൊ​വ്വാ​ഴ്​​ച ​വൈകീ​ട്ട്​ 500 ബ​സു​ക​ള്‍ നോ​യി​ഡ​യി​ലേ​ക്കും 500 ബ​സു​ക​ള്‍ ഗാ​സി​യാ​ബാ​ദി​ലേ​ക്കും അ​യ​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍കു​ന്നെ​ന്ന് കാ​ണി​ച്ച് സ​ര്‍ക്കാ​ര്‍ കോ​ണ്‍ഗ്ര​സി​ന് ക​ത്ത് ന​ല്‍കി.

Tags:    
News Summary - Police arrests UP Congress chief Ajay Kumar Lallu -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.