Posted On
date_range Updated On
date_range കൗമാര പ്രണയ കേസുകളിൽ പോക്സോ ചുമത്താനാവില്ല –മദ്രാസ് ഹൈകോടതി
ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിെൻറ പേരിൽ കൗമാരക്കാരനെതിരെ പോക്സോ കേസ് ചുമത്താനാവില്ലെന്ന് മദ്രാസ് ഹൈകോടതി.
പ്രായപൂർത്തിയാവാത്ത പെൺമക്കളുടെ പങ്കാളിയെ കേസിൽ അകപ്പെടുത്താൻ പെൺകുട്ടികളുടെ കുടുംബം പോക്സോ കേസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷിെൻറ സുപ്രധാന വിധി.
പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 20കാരനെതിരെ പൊലീസ് പോക്സോ ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.