ന്യൂഡൽഹി: 2018ൽ രാജ്യത്ത് ന്യൂമോണിയ ബാധിച്ച് ഓരോ മണിക്കൂറിലും അഞ്ച് വയസ്സിന് താഴെ യുള്ള 14ൽ അധികം കുട്ടികൾ മരിച്ചതായി പഠന റിപ്പോർട്ട്. ലോകത്ത് ന്യൂമോണിയ കാരണം ഏറ ്റവും കൂടുതൽ കുട്ടികൾ മരിച്ച അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സേവ് ദി ചിൽഡ്രൻ, യു നിസെഫ്, എവരി ബ്രീത്ത് കൗണ്ട്സ് എന്നിവയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ൽ ന്യൂമോണിയ രോഗബാധിതരായ 1,27,000ൽ അധികം കുട്ടികൾ രാജ്യത്ത് മരണപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യയിൽ ഓരോ നാലു മിനിറ്റിലും അഞ്ചു വയസ്സിന് താഴെയുള്ള ഒരു കുട്ടി ന്യൂമോണിയ ബാധിച്ച് മരിക്കുന്നു. പോഷകാഹാര കുറവും മലിനീകരണവുമാണ് ഇതിന് പ്രധാന കാരണമെന്ന് സേവ് ദി ചിൽഡ്രെൻറ ആരോഗ്യ, പോഷകാഹാര ഡയറക്ടർ ഡോ. രാജേഷ് ഖന്ന പറഞ്ഞു.
നൈജീരിയ (1,62,000), പാകിസ്താൻ (58,000), ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (40,000), ഇത്യോപ്യ (32,000) എന്നിവയാണ് ന്യൂമോണിയ ശിശു മരണത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് നാലു രാജ്യങ്ങൾ. ലോകത്ത് ശിശു മരണത്തിെൻറ പ്രധാന കാരണങ്ങളിലൊന്നാണ് ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ. ഓരോ വർഷവും അഞ്ചു വയസ്സിന് താഴെയുള്ള എട്ടു ലക്ഷം കുട്ടികൾ (ദിവസവും 2,000 കുട്ടികൾ) ഇക്കാരണത്താൽ മരിക്കുന്നതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.