ഹൃദയശസ്​ത്രക്രിയക്ക്​ പണം പിൻവലിക്കാനായില്ല; പി.എം.സി ബാങ്ക്​ അക്കൗണ്ട്​ ഉടമ മരിച്ചു

മുംബൈ: ഹൃദയശസ്​ത്രക്രിയക്ക്​ പണം പിൻവലിക്കാൻ സാധിക്കാത്തതിനാൽ ചികിൽസ വൈകി പി.എം.സി ബാങ്ക്​ അക്കൗണ്ട്​ ഉടമ മരിച്ചു. 83കാരനായ മുരളീധർ ദാരയാണ്​ വെള്ളിയാഴ്​ച മരിച്ചത്​. 80 ലക്ഷം രൂപയാണ്​ മുരളീധർ പി.എം.സി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്​. ആർ.ബി.ഐ നിയന്ത്രണങ്ങൾ വന്നതോടെ പണം പിൻവലിക്കുന്നതിന്​ തടസം നേരിട്ടു. ഇതുമൂലം അദ്ദേഹത്തിൻെറ ഹൃദയ ശസ്​ത്രക്രിയ മുടങ്ങിയെന്നും ഇതാണ്​ മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

അതേസമയം, മെഡിക്കൽ എമർജൻസിക്ക്​ പി.എം.സി ബാങ്കിൽ നിന്ന്​ കൂടുതൽ പണം അനുവദിക്കാമെന്ന്​ ആർ.ബി.ഐ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ബാങ്ക്​ നിരസിക്കുകയായിരുന്നുവെന്ന്​ മുരളീധറിൻെറ കുടുംബം ആരോപിക്കുന്നു.

പി.എം.സി ബാങ്കി​െല നിക്ഷേപവുമായി ബന്ധപ്പെട്ട്​ നാലാമത്തെ മരണമാണ്​ ഇപ്പോൾ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇതിന്​ മുമ്പ്​ രണ്ട്​ പേർ ഹൃദയാഘാതത്താൽ മരിക്കുകയും വനിതാ ഡോക്​ടർ ആത്​മഹത്യ ചെയ്യുകയും ചെയ്​തിരുന്നു.

Tags:    
News Summary - PMC Depositor Dies After Being Unable To Withdraw Funds For Heart Surgery-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.