നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം നൽകുമെന്ന് ബി.ജെ.പി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ മോതിരം നൽകുമെന്ന് തമിഴ്നാട് ബി.ജെ.പി. രണ്ട് ഗ്രാം തൂക്കമുള്ള മോതിരമാവും നൽകുക. ആർ.എസ്.ആർ.എം ആശുപത്രിയെ പദ്ധതിക്കായി തെരഞ്ഞെടുത്തുവെന്നും ബി.ജെ.പി അറിയിച്ചു. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഓരോ യൂണിറ്റിലും 15 കുട്ടികൾ വരെ ജനിക്കുമെന്നാണ് കണക്കാക്കുന്നതെന്നും ബി.ജെ.പി അറിയിച്ചു.

ഇതിന് പുറമേ എം.കെ സ്റ്റാലിന്റെ മണ്ഡലത്തിൽ മത്സ്യവും വിതരണം ചെയ്യുമെന്ന് ബി.ജെ.പി അറിയിച്ചു. മോദിയുടെ 72ാം ജന്മദിനത്തിൽ 720 കിലോഗ്രാം മത്സ്യമാണ് വിതരണം ചെയ്യുക. മോദിയുടെ ജന്മദിനത്തോടെ അനുബന്ധിച്ച് നിരവധി പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.

ഡൽഹിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടവും നടക്കും.

Tags:    
News Summary - PM Narendra Modi's birthday: Tamil Nadu BJP announces gold rings for infants born tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.