Posted On
date_range Updated On
date_range 'മൊമോസ് കഴിക്കാന്‍ എന്നെ ആരും ക്ഷണിച്ചില്ല'; തെരുവ് കച്ചവടക്കാരോട് മോദി
ന്യൂഡല്‍ഹി: തന്നെ ആരും മൊമോസ് കഴിക്കാന്‍ ക്ഷണിച്ചില്ലെന്ന് തെരുവ് കച്ചവടക്കാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരുവ് കച്ചവടക്കാര്‍ക്കായുള്ള പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി യോജനയുടെ ഉത്തര്‍ പ്രദേശിലെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ഡൗണ്‍ സമയത്ത് തെരുവ് കച്ചവടക്കാര്‍ വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോള്‍ അവരെ ശാക്തീകരിക്കേണ്ടത് നമ്മുടെ കടമയാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്കിലേക്ക് പോകാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാങ്ക് അവരുടെ അടുത്തെത്തി -മോദി പറഞ്ഞു.
ഇതിനിടെയാണ് ഒരു കച്ചവടക്കാരനോട് മോദി മൊമോസിനെക്കുറിച്ച് പറഞ്ഞത്. വാരാണസിയില്‍ മൊമോസ് ഏറെ പ്രചാരത്തിലായത് ഞാന്‍ കേട്ടു. പക്ഷേ, ആരും എനിക്ക് മൊമോസ് തന്നില്ല -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.