പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് രാജിവെച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമർജിത് സിൻഹ രാജിവെച്ചു. 2020 ഫെബ്രുവരിയിലാണ് അമർജിത് സിൻഹയെ മോദിയുടെ ഉപദേശകനായി നിയമിച്ചത്.

ബിഹാർ കേഡറിൽ നിന്നുള്ള 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് സിൻഹ. ഇദ്ദേഹത്തിന്‍റെ രാജി‍യുടെ കാരണം വ്യക്തമല്ല. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബയെയും സിൻഹക്കൊപ്പം നിയമിച്ചിരുന്നു. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായി വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി സിൻഹ നിയമിതനാകുന്നത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോഗസ്ഥനാണ് അമർജീത് സിൻഹ. പ്രധാന ഉപദേഷ്ടാവായിരുന്ന പി.കെ. സിൻഹ മാർച്ചിൽ രാജിവെച്ചിരുന്നു. 

Tags:    
News Summary - PM Modi's adviser Amarjeet Sinha resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.