ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ കാര്യത്തിൽ സർക്കാറിന് മുന്നേറ്റം തന്നെ നടത്താൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 50 വർഷത്തെ ചരിത്രം നോക്കിയാൽ പല പ്രതിരോധ കുത്തിവെപ്പുകളും മുൻനിര രാജ്യങ്ങളിൽ പൂർത്തിയായപ്പോൾ തുടങ്ങിവെക്കാൻപോലും ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. പോളിയോ, ഹെപറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പുകൾ ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.
2014ൽ തെൻറ സർക്കാർ വന്നപ്പോൾ വാക്സിനേഷൻ കവറേജ് രാജ്യത്ത് 60 ശതമാനം മാത്രമായിരുന്നു. ആറു വർഷത്തിനകം അത് 90 ശതമാനമാക്കാൻ കഴിഞ്ഞു. കോവിഡ് പ്രതിരോധ വാക്സിൻ 130 കോടി േപരിലേക്ക് എത്തിക്കേണ്ടതുണ്ട്. ലോകം തന്നെ വാക്സിന് വിഷമിക്കുേമ്പാൾ, ഇന്ത്യക്ക് സ്വന്തം വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു?കോവിഡിെൻറ തുടക്കത്തിൽതന്നെ ദൗത്യസംഘത്തെ നിയോഗിച്ച് സർക്കാർ ത്വരിത വേഗത്തിൽ പ്രവർത്തിച്ചു.
ഗവേഷണത്തിനും വികസനത്തിനും എല്ലാ പിന്തുണയും കൊടുത്തു. അങ്ങനെയാണ് രാജ്യത്തിന് സ്വന്തമായി രണ്ട് വാക്സിനുകൾ ഉണ്ടായത്. കൂടുതൽ ഗവേഷണ, വികസന പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുന്നതിന് ലോകത്തെ മികച്ച രീതികൾ മാതൃകയാക്കിയാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോയത്. പ്രായം നോക്കി വാക്സിനേഷൻ നൽകിയതും മറ്റും അതിെൻറ അടിസ്ഥാനത്തിലാണ്.
ആരോഗ്യം പ്രധാനമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണ്. വാക്സിനേഷൻ സംസ്ഥാനങ്ങളുടെ മുൻകൈയിലാകണമെന്ന് നിരവധി സംസ്ഥാനങ്ങൾ വാദിച്ചു. അത് അംഗീകരിച്ചാണ് സംസ്ഥാനങ്ങൾക്ക് ചുമതല നൽകിയത്. പഴയ രീതിയാണ് നല്ലതെന്നായി പിന്നീട് അഭിപ്രായം. സംസ്ഥാനങ്ങൾ 25 ശതമാനം വാക്സിൻ സംഭരിക്കട്ടെയെന്ന മുൻ തീരുമാനം മാറ്റുന്നത് ഇതിെൻറ അടിസ്ഥാനത്തിലാണെന്ന് മോദി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.