രാഹുലിന്​ ജന്മദിനാശംസകൾ നേർന്ന്​ മോദി

ന്യൂഡൽഹി: 48ാമത്​ ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗന്ധിക്ക്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ നേർന്നു. ത​​​െൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ മോദി രാഹുലിന്​ ആശംസ നേർന്നത്​. രാഹുലി​​ന്​ ജന്മദിനാശംസകൾ നേരുന്നതായും അദ്ദേഹത്തി​​​െൻറ സുദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി താൻ പ്രാർഥിക്കുന്നുവെന്നും​ മോദി ട്വീറ്റ്​ ചെയ്​തു. 

കഴിഞ്ഞ വർഷം സെപ്​തംബർ 17ന്​ മോദിയുടെ ജന്മദിനത്തിൽ രാഹുലും ആശംസകൾ അറിയിച്ചിരുന്നു. കോൺഗ്രസ്​ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തി​​​െൻറ ആദ്യ ജന്മദിനമാണ്​ ഇന്ന്​. നിരവധി കോൺഗ്രസ്​ നേതാക്കളും പാർട്ടി അധ്യക്ഷന്​ ആശംസകൾ അറിയിച്ചു. 

നേതാവിന്​ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്​റ്ററുകൾ ഡൽഹിയിൽ ഉയർന്നു കഴിഞ്ഞു.​ പാർട്ടി ആസ്​ഥാനത്തിനു പുറത്ത് പ്രവർത്തകർ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാട്ടും നൃത്തവുമായി ജന്മദിനം ആഘോഷിക്കുകയാണ്​. പാർട്ടിയുടെ ആഭിമുഖ്യത്തിലും ജന്മദിനാഘോഷം നടക്കും.

Tags:    
News Summary - PM Modi wishes for Rahul's long, healthy life on his birthday-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.