Posted On
date_range Updated On
date_range പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ദേശീയ ചിഹ്നം അനാഛാദനം ചെയ്തു
ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ദേശീയ ചിഹ്നം അനാഛാദനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. മന്ദിരത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗത്താണ് ദേശീയ ചിഹ്നം നിർമിച്ചിരിക്കുന്നത്. വെങ്കലത്തിൽ തീർത്ത ശിൽപത്തിന് 9,500 കിലോഗ്രാം തൂക്കവും ആറര മീറ്റർ പൊക്കവുമുണ്ട്. ശിൽപ്പത്തെ താങ്ങി നിർത്തുന്നതിനായി 6,500 കിലോഗ്രാം തൂക്കമുള്ള സ്റ്റീലിന്‍റെ നിർമിതിയും ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് പ്രത്യേക ചടങ്ങുകളോടെ ശിൽപം അനാഛാദനം ചെയ്തത്.
ശിൽപത്തിന്‍റെ ആശയം തുടങ്ങിയത് മുതൽ പൂർണരൂപമാക്കാൻ വരെ എട്ട് ഘട്ടങ്ങളിലൂടെ കടന്നു പോയതായി അണിയറയിൽ പ്രവർത്തിച്ച സംഘം അറിയിച്ചു. കളിമണ്ണിൽ മാതൃക രൂപം ഉണ്ടാക്കിയതും കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്തതും ഇതിൽ ഉൾപ്പെടും. നിർമാതാക്കളെ പ്രധാനമന്ത്രി നേരിൽ കണ്ട് സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.