ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾ ഇനി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിൽ അറിയപ്പെടും

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിലെ 21ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. പരാക്രം ദിവസ് ആഘോഷിക്കുന്ന തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പങ്കെടുക്കും.

പരംവീര ചക്ര പുരസ്‌കാര ജേതാവായ മേജർ സോമനാഥ് ശർമ്മയുടെ പേരാണ് ഏറ്റവും വലിയ ദ്വീപിന് നൽകുക. രണ്ടാമത്തെ വലിയ ദ്വീപിന് ലാൻസ് നായക് കരം സിങിന്‍റെ പേരും നൽകും. രാജ്യത്തിനായി ത്യാഗം സഹിച്ച വീരപുരുഷന്മാർക്കുള്ള ആദര സൂചകമായാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    
News Summary - PM Modi to name 21 unnamed islands in Andaman and Nicobar on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.