ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലം വെള്ളിയാഴ്ച പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ജമ്മു-കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമാവും. കത്ര മുതൽ ശ്രീനഗർ വരെയുള്ള വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും.
നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും അതിജീവിക്കാനാകുംവിധം രൂപകൽപ്പന ചെയ്ത 1,315 മീറ്റർ നീളമുള്ള ഇരുമ്പു പാലമാണിത്. വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ ബേസ് ക്യാമ്പാണ് കത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.