ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. വ്യാഴാഴ്ച വെർച്വലായാണ് യോഗം നടക്കുക. നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യവും ഇതിനെ പ്രതിരോധിക്കാനായി സ്വീകരിച്ച നടപടികളും യോഗം ചർച്ച ചെയ്യും.
അതേസമയം, രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വർധിച്ചു. 277 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 69,959 പേർ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേർക്കായിരുന്നു രോഗബാധ.
ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4461 ആയി. മഹാരാഷ്ട്ര (1247), രാജസഥാൻ (645), ഡൽഹി (546) എന്നിവിടങ്ങളിലാണ് ഒമിക്രോൺ ബാധിതർ കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.