Posted On
date_range Updated On
date_range 17 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോഡിടാൻ അയോധ്യ; ചടങ്ങിൽ മോദി പങ്കെടുക്കും
അയോധ്യ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. ദീപോത്സവ് ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. ലേസർ, മ്യൂസിക് ഷോയിൽ മോദി പങ്കെടുക്കും. ഇതിന് ശേഷം രാം ലല്ലാ വിരാജ്മാനിൽ അദ്ദേഹം പൂജയും നടത്തും.
ഒക്ടോബർ 21നാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദീപോത്സവ് തുടങ്ങിയത്. 17 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് ബുക്കിൽ റെക്കോഡിടാനാണ് അയോധ്യയുടെ ശ്രമം.അനിമേറ്റഡ് ടാബ്ലോ, രാമലീല ടാബ്ലോ, വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തരൂപങ്ങൾ എന്നിവയും ദീപോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.
ത്രേതായുഗത്തെ അനുസ്മരിക്കുന്ന കമാനങ്ങളും ഒരുക്കുമെന്ന് പരിപാാടിയുടെ സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷവും ദീപാവലി ദിനത്തിൽ മോദി അയോധ്യയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.