അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിലെ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 22നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. വിസ്നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
900 വർഷത്തെ ചരിത്രം ഈ പ്രദേശത്തിനുണ്ട്. 14 വർഷമെടുത്താണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 15,000 അതിഥികൾ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സോമനാഥ് ക്ഷേത്രം കഴിഞ്ഞാൽ ഗുജറാത്തിലെ രണ്ടാമത്തെ വലിയ ശിവക്ഷേത്രമാണ് വിസ്നഗർ താലൂക്കിലെ മെഹ്സാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാലിനാഥ് ധാം ക്ഷേത്രം. പ്രാൺ പ്രതിഷ്ഠയോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടത്തുന്നത്. കഴിഞ്ഞ 10 വർഷമായി തുടർച്ചയായി ക്ഷേത്രത്തിന്റെ പണികൾ നടന്നു വരികയാണ്. നാഗര സ്റ്റൈലിലാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.