കോവിഡിനുശേഷം മോദിയുടെ ആദ്യ അമേരിക്കൻ യാത്ര അടുത്തയാഴ്​ച

ന്യൂഡൽഹി: കോവിഡ്​ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ യാത്രക്കൊരുങ്ങുന്നു. അട​ുത്തയാഴ്​ചയാണ്​ യാത്ര. ​ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനവുമാണ്​. ഇന്ത്യ, അമേരിക്ക, ആസ്​ട്രേലിയ, ജപ്പാൻ എന്നീ രാഷ്​ട്രങ്ങളുടെ തലവന്മാർ പ​െങ്കടുക്കുന്ന ക്വാഡ്​ ഉച്ചകോടിയിൽ പ​െങ്കടുക്കാനാണ്​ മോദി അമേരിക്കയിലെത്തുന്നത്​. 2019 സെപ്​റ്റംബറിലാണ്​ മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്​.

യു.എസ്​ പ്രസിഡൻറായിരുന്ന ഡോണൾഡ്​ ട്രംപി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയായ 'ഹൗഡി മോദി'യിൽ പ​െങ്കടുക്കാനായിരുന്നു ആ സന്ദർശനം. നരേന്ദ്ര മോദിക്കും ജോ ബൈ​ഡനും പുറമെ ജപ്പാൻ​ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസ്​ എന്നിവരും​ ഉച്ചകോടിയിൽ പ​െങ്കടുക്കും. കോവിഡ്​ വ്യാപനവും അഫ്​ഗാൻ പ്രതിസന്ധിയും ഇന്തോ -പസഫിക്​ വ്യാപാരവും ഉച്ചകോടിയിൽ ചർച്ച ചെയ്യും. സെപ്​റ്റംബർ 24നാണ്​ ഉച്ചകോടി. അ​ടുത്തദിവസം യു.എൻ ജനറൽ അസംബ്ലിയെ മോദി അഭിസംബോധന ചെയ്യും. അതിന്​ മുന്നോടിയായി സെപ്​റ്റംബർ 23ന്​ ​ൈവറ്റ്​ഹൗസിൽ മോദി - ബൈ​ഡൻ കൂടിക്കാഴ്​ച നടക്കും.

ബംഗ്ലാദേശ്​ വിമോചിതമായ യുദ്ധത്തി​െൻറ 50ാം വാർഷികാഘോഷങ്ങളിൽ പ​െങ്കടുക്കാൻ ഇക്കഴിഞ്ഞ മാർച്ചിൽ മോദി ധാക്ക സന്ദർശിച്ചതായിരുന്നു കോവിഡിന്​ ശേഷമുള്ള ഒടുവിലത്തെ വിദേശയാത്ര. 

Tags:    
News Summary - PM Modi to attend first in-person Quad summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.