ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹിന്ദുത്വ സംഘടനകളുടെ അതിക്രമങ്ങളും കൈയേറ്റങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ക്രിസ്മസ് ആഘോഷങ്ങൾ ഭീഷണിയിൽ. ഡൽഹിക്ക് പുറമെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ജബൽപൂർ, ഛത്തിസ്ഗഢ്, ഒഡിഷ എന്നിവിടങ്ങളിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റു ചില സ്ഥലങ്ങളിലും ആക്രമണം ഉണ്ടായി. വിവിധ സംസ്ഥാനങ്ങളിലുമുണ്ടായ വ്യാപക ആക്രമണങ്ങളെ അപലപിച്ച കാതലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) വിഷയത്തിൽ അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
നിയമവാഴ്ച കർശനമായി നടപ്പാക്കണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായോട് സി.ബി.സി.ഐ അഭ്യർഥിച്ചു. രാജ്യമെമ്പാടും സുരക്ഷിതമായും സൗഹാർദത്തോടെയും ക്രിസ്മസ് സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയുന്നതിന് ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.