ആരുടെയും പൗരത്വം കവർന്നെടുക്കില്ല; പൗരത്വ നിയമത്തിന് പിന്തുണ തേടി മോദി

ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങൾ ആളിപ്പടരവെ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ രംഗത്തെത്തി. പൗരത്വ നിയമത്തിൽ അവബോധം വളർത്താനും പിന്തുണ തേടിയും എത്തിയ മോദി #IndiaSupportsCAA എന്ന ഹാഷ്‌ടാഗിന് ഇവ ട്വീറ്റ് ചെയ്യാൻ അഭ്യർഥിച്ചു. ഈ നിയമം ആരുടെയും പൗരത്വം കവർന്നെടുക്കുന്നില്ല എന്ന് മോദി അവകാശപ്പെട്ടു.

പീഡനത്തിനിരയായ അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സി‌.എ‌.എ പറയുന്നത്, ആരുടെയും പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ചല്ല- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവ് (സദ്ഗുരു ) ​​പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ മോദി ട്വിററിൽ പങ്കിട്ടിട്ടുണ്ട്. സദ്ഗുരു ഇതിന് ചരിത്രപരമായ സന്ദർഭം നൽകുന്നു, നമ്മുടെ സാഹോദര്യ സംസ്കാരത്തെ അതിശയകരമായി ഉയർത്തിക്കാട്ടുന്നു. അതേസമയം നിക്ഷിപ്ത താൽപ്പര്യക്കാരുടെ തെറ്റായ പ്രചരണങ്ങളും അദ്ദേഹം ഇല്ലാതാക്കുന്നു- മോദി എഴുതി.

പൗരത്വ നിയമം വൈകി വന്ന നീതിയെന്നാണ് ജഗ്ഗി വാസുദേവ് വിഷേഷിപ്പിക്കുന്നത്. പാകിസ്താനിലെ മത ന്യൂനപക്ഷങ്ങൾ നിയമപരമായി തന്നെ വിവേചനം അനുഭവിക്കുന്നവരാണ്. അതേസമയം ഇന്ത്യയിൽ നിയമപരമായി വിവേചനമില്ലെന്നും അദ്ദേഹം വാദിക്കുന്നു.

Tags:    
News Summary - PM Modi Seeks Support For Citizenship Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.