ന്യൂഡൽഹി: പുതിയ വോട്ടർമാരായ യുവതീ യുവാക്കളെ ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ബൂ ത്തിൽ എത്തിക്കാനുള്ള പ്രചാരണത്തിന് പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരുടെ സഹകരണ ം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരോടെല്ലാം ട്വിറ്റർ സന്ദേശത്തിലൂടെ മോദി സഹകരണം അഭ്യർഥിച്ചു.
അതിനോട് ശക്തമായി തിരിച്ചടിച്ചത് ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയാണ്. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പു മാറ്റിവെച്ച് ജനാധിപത്യ പ്രക്രിയയെ നിശ്ശബ്ദമാക്കി കളഞ്ഞതിനെക്കുറിച്ച് എന്തു പറയാനുണ്ടെന്ന ചോദ്യവുമായാണ് അദ്ദേഹം മോദിയെ നേരിട്ടത്. കേന്ദ്രം നിയോഗിച്ച ചിലരുടെ ഭരണത്തിൽനിന്ന് വിരുദ്ധമായി, ഒരു സർക്കാറിനെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനാധിപത്യത്തിെൻറ മുഖമുദ്രയാണെന്ന് ഉമർ പ്രധാനമന്ത്രിക്ക് അയച്ച ട്വീറ്റിൽ ഒാർമിപ്പിച്ചു. അതിന് മോദി പ്രതികരിച്ചിട്ടില്ല.
വോട്ടു ചെയ്യുന്നത് പ്രധാന ചുമതലയാണെന്ന് ഒാർമപ്പെടുത്തിക്കൊണ്ടാണ് മോദി വിവിധ രംഗങ്ങളിലുള്ളവർക്ക് ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.