Posted On
date_range Updated On
date_range മാതാവിനെ കണ്ട് അനുഗ്രഹം വാങ്ങാൻ മോദി ഞായറാഴ്ച ഗുജറാത്തിലെത്തും
ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നേരന്ദ്രമോദി മാ താവിനെ കണ്ട് അനുഗ്രഹം വങ്ങും. ഇതാനായി ഞായറാഴ്ച മോദി ഗുജറാത്തിലെത്തും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മോദി കഴിഞ്ഞ മാസം വാരാണസി ലോക്സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുമ്പും അദ്ദേഹം മാതാവിനെ സന്ദർശിച്ചിരുന്നു.
മാതാവിനെ സന്ദർശിച്ച േശഷം തനിക്ക് ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കുന്നതിനായി അദ്ദേഹം വാരാണസിയിലേക്ക് പോകും. തുടർന്ന് തിങ്കളാഴ്ച അദ്ദേഹം കാശിയിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.