ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരെക്കുറിച്ച് മാധ്യമങ്ങൾ, പ്രത്യേകിച്ച് ചാനലുകൾ എന്തു പറയുന്നു? ഇതു പരിശോധിക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത് 200 അംഗ നിരീക്ഷണ സംഘത്തെ.
ഡൽഹിയിൽ സി.ബി.ഐ ആസ്ഥാനത്തിന് വലതുഭാഗത്തെ സൂചന ഭവെൻറ 10ാം നിലയിലാണ് സംഘം 24 മണിക്കൂറും നിരീക്ഷണം തുടരുന്നത്. ഒാൺലൈൻ മാധ്യമമായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തതാണിത്.
ദൃശ്യമാധ്യമങ്ങൾ അവതരിപ്പിക്കുന്ന ഒാേരാ പരിപാടിയും നിരീക്ഷിച്ച് കുറിപ്പ് തയാറാക്കുന്നുണ്ട്. പരിപാടികളുടെ വിഷയം, ദൈർഘ്യം, പെങ്കടുക്കുന്നവരുടെ പേര്, നിലപാട് എന്നിവയെല്ലാം വിലയിരുത്തുന്നു. ആറുമാസത്തെ കരാർവ്യവസ്ഥയിലാണ് സംഘത്തിലേക്ക് ആളുകളെ നിയമിക്കുന്നത്. ചാനലുകൾ പ്രധാനമന്ത്രി മോദിയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാന വിഷയം. ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും പിന്തുണക്കുന്നവർ, എതിർത്ത് സംസാരിക്കുന്നവർ എന്നിവയെല്ലാം പരിശോധിക്കെപ്പടുന്നു. ഒാരോ നിമിഷവും ടി.വി പരിപാടികൾ വിട്ടുപോകാതെ നിരീക്ഷിക്കുകയാണ്.
സർക്കാറിനെ സഹായിക്കുകയും പിന്തുണക്കുകയും െചയ്യുന്നവർ, വിമർശനം പതിവാക്കിയവർ എന്നിങ്ങനെ തരംതിരിച്ചാണ് റിപ്പോർട്ട് നൽകുന്നത്. സര്‍ക്കാറിനെ എല്ലായ്പോഴും വാഴ്ത്തുന്ന ചാനലുകളെ ‘റിലയബ്ള്‍’ (വിശ്വാസയോഗ്യം) എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ മുഖം കാണിക്കാന്‍ മടിക്കുന്ന ചാനലുകൾക്ക് മധ്യവര്ഗനിരയിലാണ് സ്ഥാനം കൽപിച്ചിട്ടുള്ളത്.
ചാനലുകളുമായി നിരീക്ഷണ സംഘത്തിലുള്ളവർ ബന്ധപ്പെടുകയും പ്രധാനമന്ത്രിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലെ നോയിഡയിൽ പ്രവര്‍ത്തിക്കുന്ന ചാനൽ ഒാഫിസുമായി ഇൗയിടെയുണ്ടായ ഫോൺ സംഭാഷണം ഇതിന് തെളിവായി ‘ദ വയർ’ പുറത്തുവിട്ടു.
നിരീക്ഷണ സംഘത്തിലെ ആളുകളും നിരീക്ഷണത്തിലാണ്. അടുത്തകാലത്തായി ഒാഫിസിലേക്ക് പ്രവേശിക്കും മുമ്പ് അവരുടെ ഫോണുകൾ പിടിച്ചുവെക്കുന്നു. നാലു വർഷത്തിനിടെ ഇതാദ്യമാണ്.
വാർത്ത വിതരണ മന്ത്രാലയത്തിൽനിന്നുള്ള അഡീഷനൽ ഡയറക്ടർ ജനറലാണ് ഒാഫിസിൽ ഫോണുകൾ വിലക്കിയതെന്ന് റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.