Posted On
date_range Updated On
date_range എം.പിമാർക്ക് നാളെ മോദിയുടെ അത്താഴവിരുന്ന്
ന്യൂഡൽഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ലോക്സഭ എം.പിമാരെ അത്താഴവിരുന്നിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ഡൽഹിയിലെ അശോക ഹോട്ടലിലാണ് അത്താഴവിരുന്ന് നടക്കുക.
രാജ്യസഭാ എം.പിമാരെയും വിരുന്നിന് ക്ഷണിച്ചതായി പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
രണ്ടാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് നരേന്ദ്രമോദി എം.പിമാരുടെ യോഗം വിളിക്കുന്നത്.
ഇന്ന് ഡൽഹിയിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത വിവിധ പാർട്ടി അധ്യക്ഷൻമാരുടെ യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.