വന്ദേ ഭാരത്​ എക്​പ്രസ്​ മോദി ഫ്ലാഗ്​ ഒാഫ്​ ചെയ്​തു

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്​പീഡ്​ ട്രെയിൻ വന്ദേ ഭാരത്​ എക്​സ്​പ്രസ്​ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ ്ലാഗ്​ ചെയ്​തു. ന്യൂഡൽഹി റെയിൽവേ സ്​റ്റേഷനിലാണ്​ ഫ്ലാഗ്​ ഒാഫ്​ നിർവഹിച്ചത്​.

റെയിൽവേ മന്ത്രി പിയൂഷ്​ ഗോയ ൽ, റെയിൽവേ ബോർഡ്​ അംഗങ്ങൾ തുടങ്ങിയവരും ട്രെയിനി​​​െൻറ ആദ്യ യാത്രയിൽ പ​െങ്കടുത്തു. സി.ആർ.പി.എഫ്​ സൈനികർക്ക്​ നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്​ചാത്തലത്തിൽ ആഘോഷങ്ങളില്ലാതൊയിരുന്നു ട്രെയിനി​​​െൻറ ഫ്ലാഗ്​ ഒാഫ്​.

ഡൽഹിയിൽ നിന്ന്​ വാരണാസിയിലേക്ക്​ ഒമ്പത്​ മണിക്കൂർ 45 മിനിട്ട്​ കൊണ്ട്​ ഒാടിയെത്തുന്നതാണ് ട്രെയിൻ​. ന്യൂഡൽഹി റെയിൽവേ സ്​റ്റേഷനിൽ ട്രെയിനിലെ സൗകര്യങ്ങൾ മോദി വിലയിരുത്തി. മണിക്കൂറിൽ 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേഭാരത്​ എക്​സ്​പ്രസിൽ 16 എ.സി കോച്ചുകളാണ്​ ഉള്ളത്​. 1,128 പേർക്കാണ്​ സഞ്ചരിക്കാൻ സാധിക്കുക.

Tags:    
News Summary - PM Modi Flags off Shatabdi Successor Vande Bharat Express in New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.