രാഹുലി​െൻറ ആലിംഗനം; യഥാർഥ അർഥം പിന്നീട്​ മനസിലായി-മോദി

ന്യൂഡൽഹി: ലോക്​സഭയിൽ രാഹുൽ ആശ്ലേഷിച്ചതി​​​െൻറ യഥാർഥ അർഥം പിന്നീടാണ്​ മനസിലായതെന്ന്​ പ്രധാനമന്ത്രി നരേന്ദ ്രമോദി. അന്ന്​ ആ കണ്ണുകളിൽ കണ്ടത്​ കാപട്യമാണെന്നും രാഹുലി​​​െൻറ പേര്​ പറയാതെ മോദി പരിഹസിച്ചു. റഫാൽ കരാറിൽ ഭൂ കമ്പമുണ്ടാകുമെന്ന്​ ചിലർ പറഞ്ഞു. എന്നാൽ, ഒന്നുമുണ്ടായില്ല. ചിലർ വിമാനം പറത്തി കളിക്കുകയാണ്​. എന്നാൽ, അതിനു മുകളിലാണ്​ ഇന്ത്യൻ ജനാധിപത്യമെന്നും മോദി വ്യക്​തമാക്കി. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ലോക്​സഭ ശക്​തമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

ഇന്ത്യ സ്വയംപര്യാപ്​തമാകുന്നതി​​​​​െൻറ പാതയിലാണ്​. മേയ്​ക്ക്​ ഇൻ ഇന്ത്യ ഇതിന്​ സഹായിച്ചു. വിദേശ രാജ്യങ്ങളുമായുള്ള രാജ്യത്തി​​​​​െൻറ ബന്ധവും മെച്ചപ്പെട്ടു. നേപ്പാളിൽ ഭൂമികുലുക്കമുണ്ടായപ്പോഴും മാലിദ്വീപിൽ ജലക്ഷാമം ഉണ്ടായപ്പോഴും ശക്​തമായ ഇടപ്പെടൽ നടത്താൻ രാജ്യത്തിന്​ കഴിഞ്ഞുവെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവർത്തിച്ചു. ഇതിൽ 85 ശതമാനത്തിനും ഫലപ്രാപ്​തിയിലെത്തിക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ സ്​ത്രീകൾക്ക്​ സുപ്രധാന പദവികൾ നൽകി. ഡിജിറ്റൽ ഇന്ത്യയിലും രാജ്യം മുന്നേറുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - P.M Modi final speech-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.