പേരിന്​ മുന്നിലെ ചൗക്കിദാർ നീക്കം ചെയ്​ത്​ മോദി; കൂടെ ഒരു സന്ദേശവും

ന്യൂഡൽഹി: രാജ്യവ്യാപകമായി അലയടിച്ച രാഹുൽ ഗാന്ധിയുടെ ‘ചൗക്കിദാർ ചോർ ഹേ’ പരാമർശത്തെ പ്രതിരോധിക്കാൻ ട്വിറ്റ റടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പേരിന്​ മുന്നിൽ ചേർത്ത ‘ചൗക്കിദാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കം ചെയ്​തു. ‘മേം ബി ചൗക്കിദാർ’ എന്ന കാംപയിനിൻെറ ഭാഗമായിട്ടായിരുന്നു പേരിന്​ മുന്നിൽ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കളും ​​പ്രവർത്തകരും 'ചൗക്കിദാർ' എന്ന വാക്ക്​​ ചേർത്തത്​.

ലോക്​സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാനിരിക്കെ മോദിയുട െ നിർദേശം പരിഗണിച്ച്​ സമൂഹ മാധ്യമങ്ങളിൽ പേരിന്​ മുന്നിൽ 'ചൗക്കിദാർ' എന്ന്​ ചേർത്ത എല്ലാവരോടും അത്​ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

ചൗക്കിദാർ എന്ന വികാരം മറ്റൊരു തലത്തിലേക്ക്​ കൊണ്ടുപോവേണ്ട സമയമായിരിക്കുന്നു. ഒാരോ നിമിശത്തിലും ആ വികാരത്തിന്​ ജീവൻ പകർന്ന്​ ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കണം. എൻെറ ട്വിറ്റർ പേരിൽ നിന്ന്​ ചൗക്കിദാർ എന്ന ഭാഗം പോവുകയാണ്​. എന്നാൽ എന്നിൽ അതൊരു അഭിവാജ്യ ഘടകമായി തുടരും. എല്ലാവരും ഇത്​ പിന്തുടരണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ജനങ്ങളെല്ലാം ചൗക്കിദാറുമാരായി മാറി. രാജ്യത്തിന്​ വേണ്ടി വലിയ സേവനങ്ങൾ അനുഷ്​ഠിച്ചു. ജാതീയതയും വർഗീയതയും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം എതിർക്കുന്ന ഒരു രക്ഷാ കവചമായി ചൗക്കിദാർ എന്ന ബിബം മാറിയെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - PM Modi Drops 'Chowkidar' Prefix From Twitter Profile-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.