Posted On
date_range Updated On
date_range സി.ബി.െഎയേയും ആർ.ബി.െഎയേയും വിഴുങ്ങുന്ന അന്നകോണ്ടയാണ് മോദിയെന്ന് ആന്ധ്ര മന്ത്രി
അമരാവതി: സി.ബി.െഎയേയും ആർ.ബി.െഎയേയും വിഴുങ്ങുന്ന അന്നകോണ്ടയാണ് മോദിയെന്ന് ആന്ധ്രപ്രദേശ് ധനകാര്യമന്ത്രി യാനമാല രാമ കൃഷ്ണുഡു. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെയെല്ലാം മോദി വിഴുങ്ങുകയാണ്. സി.ബി.െഎയും ആർ.ബി.െഎയും ഇത്തരത്തിൽ മോദി വിഴുങ്ങിയ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ രംഗത്തെത്തുന്നത്. മോദി ശിവലിംഗത്തിലിരിക്കുന്ന തേളിന് സമാനമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞിരുന്നു. മോദി ഡെങ്കിപനി പരത്തുന്ന കൊതുകാണെന്നും കീടനാശിനി ഉപയോഗിച്ച് നശിപ്പിക്കണമെന്നായിരുന്നു മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.