‘മാധ്യമങ്ങൾ നിങ്ങളെക്കൊണ്ട്​ മോദി വിരുദ്ധത പറയിപ്പിക്കും’; മോദിയുടെ തമാശയെ കുറിച്ച്​​​ അഭിജിത്ത്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷം മോദി പറഞ്ഞ തമാശ വെളി​പ്പെടുത് തി നൊബേൽ പുരസ്​കാര ജേതാവ്​ അഭിജിത്ത്​ ബാനർജി. മാധ്യമങ്ങൾ തന്നെക്കൊണ്ട്​ മോദി വിരുദ്ധ പരാമർശം പറയിക്കാൻ ശ് രമിക്കുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞതായി അഭിജിത്ത്​ വ്യക്തമാക്കി.

‘മാധ്യമങ്ങൾ എങ്ങനെ എന്നെ കെണിയിലാക്കി മോദി വിരുദ്ധ പരാമർശം നടത്തിക്കാൻ ശ്രമിക്കുന്നു എന്നതിനെ കുറിച്ച്​ പ്രധാനമന്ത്രി തമാശ പറഞ്ഞു. അദ്ദേഹം ടി.വി കാണുന്നുണ്ട്​. അദ്ദേഹം നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്​ സുഹൃത്തുക്കളേ, നിങ്ങൾ എന്ത്​​ ചെയ്യാനാണ്​ ശ്രമിക്കുന്നതെന്ന്​ അദ്ദേഹത്തിന്​ നന്നായറിയാമെന്നും അഭിജിത്ത് മാധ്യമപ്രവർത്തകരോട്​​ പറഞ്ഞു.

ഭരണത്തെ കുറിച്ചും ഉദ്യോഗസ്ഥ മേധാവിത്വത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചതായും വളരെ മികച്ച അനുഭവമായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്​ചയെന്നും അഭിജിത്ത്​ പറഞ്ഞു.

Tags:    
News Summary - PM joked about media trying to trap me with anti-Modi remarks: Abhijit Banerjee after meeting -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.